Connect with us

Kozhikode

ഫഌറ്റില്‍ താമസക്കാര്‍ക്ക് നേരെ അക്രമം; രണ്ട് പേര്‍ക്ക് കുത്തേറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മാങ്കാവിലുള്ള ഫ്‌ളാറ്റില്‍ താമസക്കാരായ യുവാക്കള്‍ക്ക് നേരെ അക്രമം. ഫഌറ്റിലെ താമസക്കാരായ ഉടുമ്പ്ര ഒളവണ്ണ തറയില്‍ ദീപക്(18), മൂത്താടി ഒളവണ്ണ പ്രശോദ് (20) എന്നിവരെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കുത്തേറ്റ് പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ സ്വദേശി റാഷിദ്, ഷംസു, മുഹമ്മദ് ഹാരിസ്, അഹമ്മദ് കോയ, സജില്‍ മിത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ ഇവര്‍ ഫഌറ്റിലെത്തി ആക്രമിക്കുകയായിരുന്നെന്നാണ് ദീപകും പ്രശോദും പോലീസില്‍ പരാതി നല്‍കിയത്.
അറസ്റ്റിലായ അഞ്ച് പേരെയും കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) യില്‍ ഹാജരാക്കി.

---- facebook comment plugin here -----

Latest