Connect with us

National

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാര്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നടപടി. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ജനങ്ങളുടെ പ്രതിഷേധം പ്രതിരോധിക്കാന്‍ ഡീസല്‍വില രണ്ട് രൂപ വരെ കു റക്കാനും സാധ്യതയുണ്ട്.
വിലനിയന്ത്രണം എടുത്തുകളയുന്നതു സംബന്ധിച്ച് ശിപാര്‍ശ പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ വച്ചതായാണ് റിപ്പോര്‍ട്ട്. ദീപാവലിക്കു മുമ്പു ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുത്തേക്കും. നേരത്തെ, ഡീസല്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്കു കൈമാറാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ തീരുമാനം പിന്നീട് ഉപേക്ഷിച്ചു. പിന്നീട് നഷ്ടം നികത്താനായി ഡീസല്‍ വില പ്രതിമാസം 50 പൈസ വെച്ച് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഇപ്പോഴും 50 പൈസ വെച്ച് കൂടുന്നുണ്ട്. ഇതിനിടെയാണ്, യു പി എ സര്‍ക്കാറിന്റെ അതേ തീരുമാനം ബി ജെ പി സര്‍ക്കാരും ഏറ്റെടുക്കുന്നത്.

 

Latest