Connect with us

National

മോദിക്ക് വീണ്ടും തെറ്റി; ഗാന്ധിജിയുടെ പേര് പറഞ്ഞത് 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി'യെന്ന്

Published

|

Last Updated

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പരാമര്‍ശിച്ചു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തെറ്റായി പറഞ്ഞത്. “മോഹന്‍ദാസ് കരംചന്ദ് ഗാന്ധി”യെന്നതിന് പകരം “മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി” എന്നാണ് മോദി പറഞ്ഞത്.
ഇതിനു മുമ്പും മോദി ഗാന്ധിയുടെ പേര് തെറ്റായി പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞത് വാര്‍ത്തയായിരുന്നു.