ടി എന്‍ പ്രതാപനെതിരെ മന്ത്രി കെ ബാബു

Posted on: September 28, 2014 2:43 pm | Last updated: September 28, 2014 at 2:43 pm
SHARE

babuകൊച്ചി: തെറ്റായ കണക്ക് നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ടിഎന്‍ പ്രതാപന്റെ ആരോപണത്തിനെതിരെ മന്ത്രി കെ ബാബു. മദ്യനയത്തില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മന്ത്രി പറഞ്ഞു. മറിച്ച് അങ്ങനെയൊരു വാദമുണ്ടെങ്കില്‍ കേസില്‍ കക്ഷിയായ പ്രതാപന്‍ കോടതിയില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ കണക്കുകള്‍ തെറ്റല്ല. ഉദ്യോഗസ്ഥര്‍ക്ക് കോടതിയെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ലെന്നും കെ ബാബു പറഞ്ഞു.