ഖത്തര്‍ ഐ സി എഫ് സാന്ത്വനം വളണ്ടിയര്‍ സമര്‍പ്പണം

Posted on: September 26, 2014 10:29 pm | Last updated: September 26, 2014 at 10:29 pm
SHARE

qatharദോഹ: ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് സമ്മേളന ഭാഗമായി ഖത്തര്‍ ഐ സി എഫ് സജ്ജീകരിച്ച സാന്ത്വനം വളണ്ടിയര്‍ സേനയെ സമൂഹത്തിനു സമര്‍പ്പിച്ചു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് ട്രഷറര്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കിടയിലെ അവശതകളിലും ആവശ്യങ്ങളിലും ഇടപെടുകയും അര്‍ഹമായ സാന്ത്വന പരിഹാരങ്ങള്‍ ഉചിതമായ രീതിയില്‍ നടത്തുകയുമാണ് വളണ്ടിയര്‍ വിംഗ് ലക്ഷ്യമാക്കുന്നത്.

ബിന്‍ ഉംറാന്‍ ഗാര്‍ഡന്‍ വില്ലേജ് ഹോട്ടലില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് ദേശീയ പ്രസിഡണ്ട് അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ, സമര്‍പ്പണവും എസ് വൈ എസ് സംസ്ഥാന സമിതിയംഗം റഹ്മതുല്ല സഖാഫി സമര്‍പ്പണ പ്രഭാഷണവും നടത്തി. ഐ സി എഫ് വിഭാവനം ചെയ്യുന്ന സാമൂഹിക സേവന പദ്ധതികളെയും അതിന്റെ ആവശ്യകതയെയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തി. ദേശീയ നേതാക്കളായ അഹമദ് സഖാഫി പേരാമ്പ്ര, അസീസ് സഖാഫി പാലോളി, കെ വി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, ജമാല്‍ അസ്ഹരി എ വി അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി അമാനി, സംബന്ധിച്ചു.അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുസ്സലാം ഹാജി പുത്തനത്താണി നന്ദിയും പറഞ്ഞു.