വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Posted on: September 26, 2014 9:45 am | Last updated: September 26, 2014 at 9:45 am
SHARE

ismayil kattilതിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങല്‍ കാട്ടില്‍ ഇസ്മാഈല്‍ (35) ഇരുവൃക്കകളും തകരാറിലായി മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്ത് കഴിയുകയാണ്. വയറിംഗ് ജോലി ചെയ്ത് ജീവിച്ചിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. നിത്യചെലവിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവാവ്. വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറാണ്. എന്നാല്‍ അതിന് വേണ്ട ഭീമമായ സംഖ്യക്ക് കനിവുള്ളവരുടെ സഹായം തേടുകയാണ്. എസ് ബി ടി തിരൂരങ്ങാടി ശാഖയില്‍ 67150583311 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ എഫ് എസ് സി കോഡ് എസ് ബി ടി ആര്‍ 0000344. ഫോണ്‍: 9539160063.