ഷാര്‍ജയില്‍ നിന്ന് സഹായഹസ്തം; നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉയരങ്ങളിലേക്ക്

Posted on: September 25, 2014 9:00 pm | Last updated: September 25, 2014 at 9:50 pm
SHARE

ഷാര്‍ജ: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ഇ എഫ് ചാരിറ്റബിള്‍ ഏറ്റെടുത്ത് നവീകരിച്ച കോഴിക്കോട് നടക്കാവ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പട്ടികയില്‍. ഈയിടെ പുറത്തിറക്കിയ എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിംഗ്‌സ് -2014ല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആയിരക്കണക്കിന് ഗവണ്‍മെന്റ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഈ ദേശീയ നേട്ടത്തിനു തിരഞ്ഞെടുത്തത്. അടിസ്ഥാന സൗകര്യം, പഠന നിലവാരം, ഗുണനിലവാരം, അധ്യാപക ക്ഷേമം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചാണ് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ വിദ്യാലയം അംഗീകാരത്തിന്നര്‍ഹത നേടിയത്.
120 വര്‍ഷം പഴക്കമുള്ള നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 16 കോടി രൂപ മുടക്കി നവീകരിച്ചാണു മികവിന്റെ കേന്ദ്രമായി മാറിയത്. കഴിഞ്ഞ വര്‍ഷം ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍, എ പ്രദീപ് കുമാര്‍ എം എല്‍ എ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവര്‍ കൈകോര്‍ത്താണു ഒമ്പതു മാസം കൊണ്ടു ഈ വിദ്യാലയത്തെ മികച്ച സ്‌കൂളാക്കി മാറ്റിയെടുത്തത്.