കാറിടിച്ച് സ്ത്രീ മരിച്ചു

Posted on: September 24, 2014 5:00 pm | Last updated: September 24, 2014 at 5:22 pm
SHARE

ഷാര്‍ജ: റോഡു മുറിച്ചുകടക്കുന്നതിനിടെ ബ്രിട്ടീഷുകാരന്‍ ഓടിച്ച കാറിടിച്ച് അറബ് വനിത മരിച്ചു. 40നും 50നും ഇടയില്‍ പ്രായമുള്ള ഇവര്‍ ഫലസ്തീന്‍ കാരിയാണെന്ന് പോലീസ് പറഞ്ഞു. ഷാര്‍ജ അല്‍ തആവൂന്‍ റോഡില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. അശ്രദ്ധമായി കാറോടിച്ച ബ്രിട്ടീഷുകാരനാണ് അപകടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു. കാറിടിച്ചു തെറിച്ചുവീണ സ്ത്രീ തല്‍ക്ഷണം മരിച്ചതായും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.