സ്വദേശി വനിതയും മൂന്നു കുട്ടികളും വാഹനാപകടത്തില്‍ മരിച്ചു

Posted on: September 22, 2014 7:22 pm | Last updated: September 22, 2014 at 7:22 pm
SHARE

accidenദുബൈ: സ്വദേശി വനിതയും മൂന്നു പിഞ്ചു കുട്ടികളും ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒമാനി പൗരന്റെ ഭാര്യയായ സ്വദേശി വനിതയാണ് മരിച്ചത്. ഇബ്രി നഗരത്തിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങവേയായിരുന്നു മസ്‌കറ്റില്‍ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സ്വദേശി വനിത ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വദേശി കുടുംബം ഉള്‍പ്പെടെ ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്.