Connect with us

Malappuram

പൊന്നാനിയില്‍ സമഗ്ര ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി

Published

|

Last Updated

പൊന്നാനി: പൊന്നാനിയില്‍ സമഗ്ര ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ബിയ്യം ബ്രിജ് ടൂറിസം പദ്ധതി ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിന്റെ ഭാഗമായി കുറ്റിപ്പുറം മറൈന്‍ മ്യൂസിയം, നിള ഹെറിറ്റേജ് പദ്ധതി എന്നിവയുടം നിര്‍മാണം തുടങ്ങിയിട്ടുണ്ട്. കുമരകം മാതൃകയില്‍ ഹൗസ് ബോട്ടുകള്‍ ബിയ്യം കായലില്‍ ഒരുക്കുന്നതിനാവശ്യമായ സാധ്യയും ജലകായിക പദ്ധതിയും തയ്യാറാക്കും. ബിയ്യം കായലിലെ വള്ളംകളി അടുത്ത വര്‍ഷം മുതല്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായി.
ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റഗുലേറ്റര്‍ ബ്രിജ് സംരക്ഷിച്ച് മേല്‍ക്കൂരയോട് കൂടിയ പാത്ത്‌വേ, ഫിഷിങ് ഡക്ക്, പൂന്തോട്ടം, ബോട്ടുജെട്ടി, അംഫി തിയേറ്റര്‍, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ഭക്ഷണശാല തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ ബൃഹത്തായ പദ്ധതി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ജില്ലാ കലക്ടര്‍ കെ ബിജു, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സന്‍ പി ബീവി, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍കോയ, അംഗം കല്ലാട്ടില്‍ ഷംസു പങ്കെടുത്തു.

Latest