നികുതി നിഷേധ സമരം ഇടതുമുന്നണി ഏറ്റെടുക്കും

Posted on: September 21, 2014 4:42 pm | Last updated: September 22, 2014 at 12:34 am
SHARE

ldfതിരുവനന്തപുരം: നികുതി നിഷേധ സമരം നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. നികുതി വര്‍ധിപ്പിച്ചുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും. നാളെ വൈകീട്ട് 5.30നായിരിക്കും ഇടതുമുന്നണി നേതാക്കള്‍ ഗവര്‍ണറെ കാണുക. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് നികുതി വര്‍ധപ്പിക്കുന്നതെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തും.
നികുതി ബഹിഷ്‌കരണ സമരത്തിന് സിപിഎം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് യോഗത്തില്‍ എല്ലാ കക്ഷികളേയും ചേര്‍ത്ത് മുന്നണിയുടെ സമരമാക്കാന്‍ തീരുമാനിച്ചത്. നികുതി വര്‍ധനവിനെതിരെ ആദ്യം രംഗത്തുവന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം.