നികുതി വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാറിനറിയാം: മുഖ്യമന്ത്രി

Posted on: September 21, 2014 12:10 pm | Last updated: September 22, 2014 at 12:33 am
SHARE

oomman chandy pressmeet

കോട്ടയം: നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പിരിച്ചെടുക്കാനും സര്‍ക്കാറിനറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭ ഏകകണ്ഠമായെടുത്ത തീരുമാനമാണ് നികുതി വര്‍ധന. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും അഭിപ്രായവ്യത്യാസമൊന്നുമില്ല. പലരുടേയും ഭാഷയില്‍ മാത്രമാണ് വ്യത്യാസം. പ്രതിപക്ഷത്താട് ആലോചിച്ചല്ല തീരുമാനങ്ങളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷം നിഷേധ സമരത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.