ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നായനാരുടെ ഭാര്യയെ തടഞ്ഞു

Posted on: September 20, 2014 2:55 pm | Last updated: September 20, 2014 at 2:55 pm
SHARE

GURUVAYURഗുരുവായൂര്‍: കേരള മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ല. മകനോടൊപ്പമാണ് ശാരദ ടീച്ചര്‍ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നാലമ്പത്തില്‍ കയറുന്നതില്‍ നിന്ന് ശാരദ ടീച്ചറേയും മകനേയും തടയുകയായിരുന്നു. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ പി എക്കൊപ്പമാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്.