മഅദനിയുടെ ജാമ്യം നീട്ടി

Posted on: September 19, 2014 1:58 pm | Last updated: September 19, 2014 at 1:58 pm
SHARE

madani 3ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഉപാധികളോടെ നല്‍കിയ ജാമ്യം സുപ്രീം കോടതി ഒരാഴ്ചത്തേക്കുംകൂടി നീട്ടി. ചികിത്സ തുടരണമെന്ന മദനിയുടെ ആവശ്യം പരിഗണിച്ചാണ് ജാമ്യം നീട്ടിയത്. ജൂലൈ പതിനൊന്നിന് നല്‍കിയ ഒരുമാസത്തെ ജാമ്യം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. അത് കൂടാതെയാണ് ജാമ്യ കാലാവധി ഒരാഴ്ചത്തേക്കും കൂടി നീട്ടിയത്. ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള മഅ്ദനിയുടെ അപേക്ഷ 26ന് അപേക്ഷ കോടതി വീണ്ടും പരിഗണിക്കും.