അപകടം: റോഡ് വൃത്തിയാക്കാന്‍ പ്രത്യേക സംഘം

Posted on: September 18, 2014 7:21 pm | Last updated: September 18, 2014 at 7:21 pm
SHARE

dubai muncipalityദുബൈ: അപകടങ്ങളുമായി ബന്ധപ്പെട്ട് റോഡ് വൃത്തിയാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ദുബൈ നഗരസഭ വ്യക്തമാക്കി. ദുബൈ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മാര്‍ജന വിഭാഗമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി യോജിച്ചായിരുന്നു നടത്തിയിരുന്നതെന്നും ഇപ്പോഴാണ് ഇതിനായി പ്രത്യേക വിഭാഗം രൂപീകരിച്ചതെന്നും മാലിന്യ നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ എഞ്ചി. അബ്ദുല്‍മജീദ് സെയ്ഫി വ്യക്തമാക്കി. മണലും മറ്റും കയറ്റിയ വാഹനങ്ങള്‍ മറിയുന്നത് മൂലം സംഭവിക്കുന്ന വസ്തുക്കള്‍ റോഡില്‍ നിന്നു മാറ്റുന്നതാണ് ഇവയില്‍ പ്രധാനം. അപകടം നടന്ന വാഹനങ്ങള്‍ മാറ്റുന്നത് ഉള്‍പ്പെടെ റോഡില്‍ സംഭവിക്കുന്ന ഗതാഗതത്തിന് തടസമാവുന്ന എന്തും പുതിയ സംഘത്തിന്റെ കീഴില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.