മാറാവ്യാധി: വാഹനം ഓടിക്കുന്നതില്‍ നിന്നു വിലക്കാന്‍ നിയമം വരുന്നു

Posted on: September 17, 2014 6:42 pm | Last updated: September 17, 2014 at 6:42 pm
SHARE

police abudabiഅബുദാബി: മാറാവ്യാധിയുള്ളവരെ വാഹനം ഓടിക്കുന്നതില്‍ നിന്നു വിലക്കാന്‍ അധികം വൈകാതെ നടപടി കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനാപകടങ്ങള്‍ക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് കോഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ട്രാഫിക് വകുപ്പിന് കീഴില്‍ വൈദ്യ സഹായത്തിനുള്ള സൗകര്യം ഒരുക്കും. വാഹനം ഓടിക്കുന്നവരുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് വകുപ്പിന് കീഴിലെ വിവിധ ഓഫീസുകള്‍ക്ക് കൈമാറാനും സംവിധാനം ഒരുക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാവും മാറാവ്യാധിയുള്ളവരെ കണ്ടെത്തുക. ഇവരെ താല്‍ക്കാലികമായോ സ്ഥിരമായോ വാഹനം ഓടിക്കുന്നതില്‍ നിന്നു വിലക്കാനും വകുപ്പിന് അധികാരമുണ്ടായിരിക്കും. യു എ ഇ ആരോഗ്യ മന്ത്രാലം, ഡി എച്ച് എ, ആര്‍ ടി എ എന്നിവയുമായും സഹകരിച്ചാവും നടപടി സ്വീകരിക്കുക. വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ കാരണക്കാരായ ഡ്രൈവര്‍മാര്‍ മാറാവ്യാധികള്‍ക്ക് അടിപ്പെട്ടവരാണെന്ന് കണ്ടെത്തിയതായും ബ്രിഗേഡിയര്‍ ഗെയ്ത് വെളിപ്പെടുത്തി.