Connect with us

International

വടക്കന്‍ വസീറിസ്ഥാനില്‍ 80 ശതമാനം പ്രദേശവും തീവ്രവാദമുക്തമെന്ന് പാക് സൈന്യം

Published

|

Last Updated

ഇസ്‌ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ 80 ശതമാനം പ്രദേശവും തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചതായി പാക് സൈന്യം. തഹ്‌രീകെ താലിബാന്‍ തീവ്രവാദി സംഘടനയുടെ വിഹാരകേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ് വടക്കന്‍ വസീറിസ്ഥാന്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ സര്‍ബ് ഇ അസ്ബ് എന്ന പേരില്‍ പാക് സൈന്യം ഇവര്‍ക്കെതിരെ ശക്തമായ ഓപ്പറേഷനുകള്‍ നടത്തിവരുകയായിരുന്നു. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശക്തമായ തീവ്രവാദി ആക്രമണം നടന്നതിന് ശേഷമാണ് പാക് സൈന്യം ഇവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുവന്നത്. വിമാനത്തവാള ആക്രമണത്തെ തുടര്‍ന്ന് 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് വടക്കന്‍ വസീറിസ്ഥാനിലെ 80ശതമാനവും തീവ്രവാദമുക്തമാക്കിയതെന്ന് പാക് സൈന്യം അവകാശപ്പെടുന്നു.