വിവാഹ വിനോദസഞ്ചാര കേന്ദ്രമായി ദുബൈ മാറുന്നു

Posted on: September 14, 2014 6:37 pm | Last updated: September 14, 2014 at 6:37 pm
SHARE

marriageദുബൈ: ലോകത്തിന്റെ വിവാഹങ്ങള്‍ക്കുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ദുബൈ മാറുന്നു. നഗരത്തിലെ നിരവധി അത്യാഢംബര ഹോട്ടലുകളും മികച്ച കടല്‍ത്തീരങ്ങളും മെഗാ മാളുകളുമെല്ലാമാണ് ദുബൈക്ക് ഈ പദവി കൈവരിക്കാന്‍ സഹായകമായിരിക്കുന്നത്. ദുബൈയില്‍ എത്തി വിവാഹവും മധുവിധുവും ആഘോഷിച്ചു മടങ്ങുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രത്യേകമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുന്നതായും ഇത് ഇവരുടെ ബന്ധം ദൃഢമാവാന്‍ സഹായിക്കുന്നതായും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.
ഇത്തരം ഉപഭോക്താക്കളിലൂടെ ആഭരണകടക്കാര്‍ക്കും കല്യാണ വസ്ത്രങ്ങള്‍ വില്‍പന നടത്തുകയും തയ്യാറാകുന്നവര്‍ക്കും മാത്രമല്ല മെച്ചം. വധൂവരന്മാര്‍ക്കായി ബ്രൈഡല്‍ സ്ട്രീറ്റ് ബുക്ക് ചെയ്യപ്പെടുന്നത് ഹോട്ടലുകള്‍ക്ക് വരുമാനം ലഭിക്കാന്‍ ഇടയാക്കുന്നു. ഒപ്പം കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഡസേര്‍ട്ട് സഫാരി ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ ഒരുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ബിസിനസ് മെച്ചപ്പെടാന്‍ വിവാഹ വിനോദ സഞ്ചാരികള്‍ കാരണമാവുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.