മദ്യനയത്തിനെതിരെ രംഗത്ത് വരുന്നത് സ്ഥാപിത താല്‍പര്യക്കാര്‍: സുധീരന്‍

Posted on: September 13, 2014 9:27 pm | Last updated: September 13, 2014 at 9:28 pm
SHARE

SUDHEERANതിരുവനന്തപുരം: മദ്യനയത്തിനെതിരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പര്യക്കാരാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഓരോ പ്രതികരണത്തിനും അതിന്റേതായ സ്വാധീനമുണ്ട്. മദ്യനയം മൂലം നഷ്ടമുണ്ടായ സ്ഥാപിത താല്‍പര്യക്കാര്‍ പലവിധ പ്രചരണം നടത്തുകയാണ്.

നിയമവും നീതിന്യായ വ്യവസ്ഥയും പ്രവര്‍ത്തിക്കേണ്ടത് സാമൂഹിക നന്മയ്ക്കാവണം. സാങ്കേതികത മുന്‍ നിര്‍ത്തി ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.