Connect with us

Thrissur

ഉന്നത തലയോഗം ചേരും : മന്ത്രി കെ പി മോഹനന്‍

Published

|

Last Updated

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ ഐസി എ ആര്‍ മോഡല്‍ ആക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ചേരുമെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. മോഡല്‍ ആക്ടിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കാര്‍ഷിക സര്‍വകലാശാലാ കോഴ്‌സുകള്‍ക്ക്അക്രഡിറ്റേഷന്‍ നഷ്ടപ്പെടുമെന്ന ആശങ്ക പരിഹരിക്കാനായി 15ന് ഐ സി എ ആര്‍ഡയറക്ടര്‍ ജനറലുമായും കേന്ദ്ര കൃഷിമന്ത്രിയുമായും ചര്‍ച്ച ചെയ്യും. അതിനുശേഷംമുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സര്‍വകലാശാലയിലെ വിവിധവിഭാഗങ്ങളുടേയും കര്‍ഷകരുടേയും പ്രതിനിധികളെ യോഗത്തില്‍ ഉള്‍പ്പെടുത്തും. ജനാധിപത്യമൂല്യങ്ങളെ ഹനിക്കുന്ന യാതൊരു നീക്കത്തിനും താനോ സംസ്ഥാന സര്‍ക്കാരോ കൂട്ടുനില്‍ക്കുകയി്‌ല്ലെന്നും മന്ത്രി പറഞ്ഞു. ഡോ. ജോസ്‌ജോസഫ്, ഡോ. ജിജു,പി അലക്‌സ്, സത്യ ശീലന്‍, അജി ഫ്രാന്‍സിസ്, കെ എ ഷീബ, കെ ഗിരിന്ദ്രബാബു,ബി ഷിറാസ്,എന്‍ എല്‍ ശിവകുമാര്‍, സിവി പൗലോസ്, വിഷ്്ണു നാരായണന്‍, രാജിവ് നെല്ലിക്കുന്നില്‍ തുടങ്ങിയവര്‍ മോഡല്‍ ആക്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തെ എതിര്‍ത്തു. ജനാധിപത്യമൂല്യങ്ങളെ ഹനിക്കുന്നതാണ് മോഡല്‍ആ ക്ടിന്റെ വ്യവസ്ഥകളെന്ന് അവര്‍ പറഞ്ഞു. ഭേദഗതികളോടെമോഡല്‍ആക്ട് നടപ്പാക്കുന്നതാണ് നല്ലതെന്ന്്്് ഡോ. പി വി ബാലചന്ദ്രന്‍, ഡോ. ടിആര്‍.ഗോപാലകൃഷ്ണന്‍, ഡോ. ജഗ്ദീശ്കുമാര്‍, ഡോ. എ സുകുമാരന്‍ എന്നിവര്‍ പറഞ്ഞു.
മോഡല്‍ആക്ട് അതേ പടി നടപ്പാക്കുന്നത് ആശാസ്യമല്ലെന്നും വേണ്ടിവന്നാല്‍കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക,വിദ്യാഭ്യാസമേഖലകളിലെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള ഭേദഗതികളോടെ മാത്രമേ നടപ്പാക്കാവൂ എന്നും ഡോ. മേരിറജീന, ഫ്രാന്‍സിസ് കോമ്പാറ എന്നിവര്‍ പറഞ്ഞു. സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിനും ശമ്പളം, പെന്‍ഷന്‍, റിട്ടയര്‍മെന്റ്ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിനുംആവശ്യമായ ധനസഹായം ഉറപ്പാക്കാന്‍ മോഡല്‍ആക്ടിലെ വ്യവസ്ഥ സഹായിക്കുമെന്ന പ്‌ട്രോളര്‍ ഡോ.ജോയ്മാത്യു പറഞ്ഞു. അക്രഡിറ്റേഷന്‍ വിഷയത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ചുയര്‍ന്നിരിക്കുന്ന ആശങ്കകള്‍എത്രയുംവേഗം പരിഹരിക്കണമെന്ന് വിദ്യാര്‍ഥി പ്രതിനിധികളായ സൗമ്യാകൃഷ്ണനുംമുഹമ്മദ് സിദ്ദിഖുംആവശ്യപ്പെട്ടു. മോഡല്‍ആക്ട് നടപ്പക്കുകതന്നെ വേണമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധി ശ്യാം ആവശ്യപ്പെട്ടു.
സര്‍വകലാശാല ജനറല്‍കൗണ്‍സില്‍അംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Latest