Connect with us

Science

ഓസോണ്‍ പാളികളിലെ ദ്വാരങ്ങള്‍ അടയുന്നു

Published

|

Last Updated

ozoneജനീവ: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിക്ക് വെല്ലുവിളിയുയര്‍ത്തുമ്പോള്‍ അതിനിടയില്‍ നിന്ന് ആശ്വാസമായൊരു സന്തോഷ വാര്‍ത്ത. ഓസോണ്‍ പാളികളിലെ ദ്വാരങ്ങള്‍ അടയുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു എന്‍ ഇ പിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മാത്രമല്ല ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അവ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തി കരുത്താര്‍ന്ന രക്ഷാകവചമായി മാറുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഓസോണിനെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് കാരണമായത്. മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ എന്ന പേരില്‍ യു എന്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണ ദൗത്യം തന്നെ ഓസോണ്‍ സംരക്ഷണത്തിനായി രൂപം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest