Connect with us

Palakkad

യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം 'ആര്‍ഷം 2014' തുടങ്ങി

Published

|

Last Updated

പാലക്കാട്: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം “ആര്‍ഷം 2014” പാലക്കാട് ടൗണ്‍ഹാളില്‍ ആരംഭിച്ചു. ഷാഫിപറമ്പില്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രാധാകൃഷ്ണന്‍ പോറ്റി മുഖ്യപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം തെക്കിനിയേടത്ത് തരണല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സാഹിത്യകാരന്‍ മാടമ്പ്കുഞ്ഞിക്കുട്ടന് നല്‍കി നിര്‍വഹിച്ചു.
വാസുദേവന്‍ പോറ്റി സ്മരണികയുടെ ആമുഖപ്രഭാഷണം നടത്തി. കെ കെ എസ് സ്മാരക ഫൗണ്ടേഷന്‍ അവാര്‍ഡ് വിതരണം ടി ആര്‍ വി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ്, കെ വി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് സ്വാഗതവും കേശവദേവ് പുതുമന നന്ദിയും പറഞ്ഞു. തുടര്‍ന്ന് യുവജനസമ്മേളനം, ദേവലക സംഗമം, വ്യാവസായികസംരംഭ സമ്മേളനം എന്നിവയും നടന്നു.
യുവജന സമ്മേളനം അജിത് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വി എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. “സാമൂഹിക സാംസ്‌കാരിക തൊഴില്‍രംഗത്ത് നമ്പൂതിരി യുവാക്കള്‍ ഇന്ന്” എന്ന വിഷയം നെടുമന നാരായണന്‍ നമ്പൂതിരി അവതരിപ്പിച്ചു. രാഗേഷ് പയ്യന്നൂര്‍, അരവിന്ദാക്ഷക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. ബാലമുരളി സ്വാഗതവും പ്രദോഷ് ശങ്കര്‍ നന്ദിയും പറഞ്ഞു. “ചിന്തനവേദി” പാലക്കാട് നഗരസഭ ചെയര്‍മാന്‍ പി വി രാജേഷ് ഉദ്ഘാടനം ചെത്തു. പി എന്‍ രുദ്രന്‍ നമ്പൂതിരി അധ്യക്ഷനായി. “സമുദായംനേരിടുന്ന വെല്ലുവിളി” വിഷയം പി എന്‍ ദാമോദരന്‍ നമ്പൂതിരി അവതരിപ്പിച്ചു.
സുബ്രഹ്മണ്യന്‍ മൂസ്, ശ്രീകുമാര്‍ താമരപ്പിള്ളി, ഇ എന്‍ നാരായണന്‍ നമ്പൂതിരി, നാരായണന്‍ മൂസ്, സി എസ് നായര്‍, വി എം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ടിഎസ് രാമന്‍ നമ്പൂതിരി സ്വാഗതവും കെ വി സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ദേവലക സംഗമം കണ്ഠരരു മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്തു. “ക്ഷേത്രങ്ങള്‍ നേരിടുന്ന വെല്ലുവിളി” വിഷയം കദംബന്‍ നമ്പൂതിരി അവതരിപ്പിച്ചു. പ്രദീപ് ജ്യോതി, ശ്രീനാഥ് പുതുമന, പ്രവീണ്‍ പാലക്കോള്‍ എന്നിവര്‍ സംസാരിച്ചു. വേണു മാടവനമന സ്വാഗതവും കൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. വ്യാവസായിക സമ്മേളനം പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. എന്‍ പി പി നമ്പൂതിരി അധ്യക്ഷനായി. ആചാര്യസമ്മേളനം, വനിത സമ്മേളനം, സാംസ്‌കാരിക സമ്മേളനം, കൗണ്‍സില്‍ യോഗം, മൈക്രോഫിനാന്‍സ് സമ്മേളനം എന്നിവ വെള്ളിയാഴ്ച നടക്കും. ശനിയാഴ്ച സമ്മേളനം സമാപിക്കും