ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് 48 ലക്ഷം രൂപ മുടക്കി

Posted on: September 11, 2014 8:40 pm | Last updated: September 11, 2014 at 8:40 pm

saudi number4 auctionജിദ്ദ: ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ സഊദി പൗരന്‍ മുടക്കിയത് മൂന്ന് ലക്ഷം (4866561 ഇന്ത്യന്‍ രൂപ) സഊദി റിയാല്‍. സഊദി ടെലികോം കമ്പനി റിയാദില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ നമ്പറുകളുടെ ലേലത്തിലാണ് ഇത്രയും കൂടിയ തുക മുടക്കി സഊദി പൗരന്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. ഇഷ്ട നമ്പര്‍ മോഹ വിലക്ക് സ്വന്തമാക്കിയ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങളും നമ്പറും പുറത്തുവിട്ടിട്ടില്ല.

ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ച് 64 നമ്പറുകളാണ് ലേലത്തിന് വെച്ചത്. മുഹമ്മദ് എന്ന 35 വയസ്സുകാരന്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത് 20,000 സഊദി റിയാല്‍ ചെലവഴിച്ചാണ്. മറ്റൊരു നമ്പര്‍ 10000 സഊദി റിയാലിനും ലേലം കൊണ്ടു.

ALSO READ  മഹീന്ദ്ര ഥാറിന്റെ ലേലത്തുക 1.11 കോടി കടന്നു!; വിജയിയെ ഗാന്ധി ജയന്തി ദിനത്തില്‍ അറിയാം