കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: വി മുരളീധരന്‍

Posted on: September 11, 2014 4:43 pm | Last updated: September 11, 2014 at 4:43 pm
SHARE

v.muraleedharanകണ്ണൂര്‍: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു.
കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കണമെന്ന കാരാട്ടിന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരകമായതെന്നും മുരളീധരന്‍ കത്തില്‍ വ്യക്തമാക്കി.