ഡിഫന്‍സ് അക്കാദമിയില്‍ 178 ഒഴിവുകള്‍

Posted on: September 10, 2014 9:55 pm | Last updated: September 10, 2014 at 9:55 pm
SHARE

defence academyപൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വിവിധ തസ്തികകളിലായി 178 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

കെമിക്കല്‍ അസിസ്റ്റന്റ്(മ്യൂസിയം ആന്‍ഡ് ആര്‍ക്കേവ്‌സ്), ഗെയിംസ് കോച്ച്(ടെന്നീസ്/സ്‌ക്വാഷ്), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍, കംപോസിറ്റര്‍ കം പ്രിന്റര്‍, ഫയര്‍മാന്‍(പുരുഷന്‍), കുക്ക്, കാര്‍പെന്റര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി ഗ്രേഡ്), ടെക്‌നിക്കല്‍ അറ്റന്റര്‍-ബേക്കര്‍ ആന്റ് കണ്‍ഫെഷ്ണര്‍, ടെക്‌നിക്കല്‍ അറ്റന്റര്‍-സൈക്കിള്‍ റിപ്പയറര്‍, ടെക്‌നിക്കല്‍ അറ്റന്റര്‍-ബൂട്ട് റിപ്പയറര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്-ഓഫീസ് ആന്റ് ട്രൈനിംഗ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

അപേക്ഷാ ഫോമിന്റെ മാതൃക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്പീഡ്/രജിസ്‌ട്രേഡ് തപാലിലാണ് അയക്കേണ്ടത്.

ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.nda.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.