ബലി പെരുന്നാള്‍; പൊതുമേഖലക്ക് ഒമ്പത് ദിവസം അവധി ലഭിക്കും

Posted on: September 9, 2014 9:17 pm | Last updated: September 9, 2014 at 9:17 pm
SHARE

ദുബൈ: രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒമ്പത് ദിവസം അവധി ലഭിച്ചേക്കും. ഇസ്‌ലാമിക് ക്രെസന്റ് ഒബ്‌സര്‍വേഷന്‍ പ്രോജക്ടിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഒക്‌ടോബര്‍ അഞ്ചിനാവും ബലിപെരുന്നാള്‍ വരിക. അഞ്ച് ഞായറാഴ്ചയായതിനാല്‍ മൂന്നും നാലും തിയതികള്‍ വെള്ളിയും ശനിയും ആവുന്നതോടെ അവധി ദിനങ്ങള്‍ മൂന്നിന് ആരംഭിക്കുമെന്ന് ചുരുക്കം. അഞ്ചു മുതല്‍ ഒമ്പത് വരെ അഞ്ചു ദിവസമാവും സര്‍ക്കാര്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിക്കുക. ഇത് യാഥാര്‍ഥ്യമായാല്‍ ഒമ്പതിന് ശേഷം വരുന്ന രണ്ടു ആഴ്ച അവധി ദിനങ്ങള്‍ കൂടി കൂട്ടി പൊതുമേഖലക്ക് ഒമ്പത് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
ചെറിയ പെരുന്നാളിന് പൊതുമേഖലക്ക് ഒമ്പത് ദിവസമായിരുന്നു അവധി ലഭിച്ചത്. അതേ സമയം സ്വകാര്യ മേഖലക്ക് ആഴ്ച അവധിദിനങ്ങള്‍ ഉള്‍പ്പെടെ നാലു ദിവസം അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ.