Connect with us

Gulf

കാറുകളുടെ അമിതവേഗം ഭീഷണിയെന്ന് താമസക്കാര്‍

Published

|

Last Updated

അബുദാബി: കാറുകളുടെ അമിത വേഗവും നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി താമസക്കാര്‍. അല്‍ റീഫ് മേഖലയില്‍ തമാസിക്കുന്നവരാണ് പരാതിക്കാര്‍. ഇതു മൂലം കുട്ടികള്‍ അപകടത്തില്‍ അകപ്പെടാനുള്ള സാധ്യത വര്‍ധിച്ചിരിക്കയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ നാലു വയസുള്ള ഒരു ബാലനെ കാറിടിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലും ഒരു കുട്ടിക്ക് വാഹനം ഇടിച്ച് പരുക്കേറ്റതായി ഫെയ്‌സ്ബുക്കില്‍ വാര്‍ത്ത പരന്നിരുന്നു.
വാഹനങ്ങളുടെ പരക്കം പാച്ചില്‍ കാരണം കുട്ടികള്‍ക്ക് പുറത്തിറങ്ങി കളിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് താമസക്കാരനായ മൈക്കല്‍ കിഡ്‌സണ്‍ വ്യക്തമാക്കി. ഒമ്പത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന തെക്കേ ആഫ്രിക്കകാരനായ ഒരു താമസക്കാരനും വാഹനങ്ങളുടെ വേഗം ഇവിടെ ഭീഷണിയാവുന്നതായി പ്രതികരിച്ചു. തനിക്കും അനിയത്തിക്കും പുറത്തിറങ്ങി കളിക്കാന്‍ വാഹനങ്ങളുടെ അമിതവേഗം മൂലം കഴിയാറില്ലെന്ന് 11 കാരനായ സാമൂവല്‍ റോഡ്രിഗസ് വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട കാറുകളും, ജെറ്റ് സ്‌കീകളും ട്രെയിലറുകളുമെല്ലാം വാഹനം നിര്‍ത്തിയിടാനുളള ഇടങ്ങള്‍ കൈയേരിയിരിക്കയാണ്. ഇതുമൂലം സ്വന്തം വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ കഷ്ടപ്പെടുകയാണെന്ന് മറ്റൊരു താമസക്കാരിയായ കാര്‍ല മിര്‍സ പറഞ്ഞു.

Latest