Connect with us

National

'മാമ്പഴ നയതന്ത്ര'വുമായി നവാസ് ശരീഫ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് മാമ്പഴം സമ്മാനിച്ചു. സിന്ദരി, ചൗഷ എന്നീ ഇനം മാമ്പഴങ്ങളാണ് ഒരു പെട്ടി നിറയെ ശരീഫ് അയച്ചത്. ബുധനാഴ്ച വൈകുന്നേരം മോദിക്ക് മാമ്പഴങ്ങള്‍ ലഭിച്ചു.
കാശ്മീരിനെ വിഭജിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള വിദേശകാര്യ ചര്‍ച്ച ഇന്ത്യ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചിരുന്നു. മോദിയുടെ സൗഹൃദമാണ് “മാങ്ങ നയതന്ത്ര”ത്തിലൂടെ ശരീഫ് ലക്ഷ്യമിടുന്നത്.
ഈ മാസം അവസാനം യു എസില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ മോദി- ശരീഫ് കൂടിക്കാഴ്ച നടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത് നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കുമെന്നാണ് കരുതുന്നത്.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കും മാമ്പഴം അയച്ചിട്ടുണ്ട്.

Latest