Connect with us

Gulf

കുട്ടികളുടെ സുരക്ഷ: സ്‌കോട്‌ലന്റ്‌യാഡുമായി അബുദാബി പോലീസ് കൈകോര്‍ക്കുന്നു

Published

|

Last Updated

അബുദാബി: കുട്ടികള്‍ക്കു നേരെയുള്ള കടന്നുകയറ്റവും അതിക്രമവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബി പോലീസ് ബ്രിട്ടനിലെ സ്‌കോട്‌ലന്റ് പോലീസ് അക്കാദമിയുമായി കൈകോര്‍ക്കുന്നു.

അബുദാബി പോലീസിന് സ്‌കോട്‌ലന്റ് പോലീസ് അക്കാദമിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. വിവിധ പോലീസ് സ്റ്റേഷനുകളിലെയും കുറ്റാന്വേഷണ വിഭാഗത്തിലെയും മറ്റും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് സ്‌കോട്‌ലന്റ് പോലീസ് പരിശീലനം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.
അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനും അവര്‍ക്ക് പ്രതിരോധ ശേഷി നല്‍കുന്നതിലും ഇരു പോലീസിനുമുള്ള പരിചയങ്ങളും കഴിവുകളും ഇതിന്റെ ഭാഗമായി പരസ്പരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് സിക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു. ലോകത്തെ മുന്‍നിര പോലീസ് വിഭാഗമായി ബ്രിട്ടനിലെ സ്‌കോട്‌ലന്റ് യാര്‍ഡ് പോലീസുമായി കൈകോര്‍ക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും അല്‍ നുഐമി പ്രസ്താവിച്ചു.