അല്‍ഖ്വയ്ദയെ നേരിടാന്‍ തയ്യാറെന്ന് വ്യോമസേനാ മേധാവി

Posted on: September 5, 2014 2:46 pm | Last updated: September 6, 2014 at 3:25 pm
SHARE

INDIAN NAVYന്യൂഡല്‍ഹി: അല്‍ഖ്വയ്ദയടക്കമുള്ള തീവ്രവാദ സംഘങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് വ്യോമസേനാ മേധാവി അരൂപ് രാഹ. തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാനിലെ താലിബാന്‍ തലവന്‍ ഉമര്‍ അസീമിനെ നിയമിച്ചതായും സവാഹിരി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യമാകെ ജാഗ്രതാ നിര്‍ദേശം നല്‍കി. ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.