Connect with us

Palakkad

ചെര്‍പ്പുളശ്ശേരി ഹിരണ്‍ ഓര്‍മ്മയായി

Published

|

Last Updated

ശ്രീകൃഷ്ണപുരം: ജില്ലയിലെ ലക്ഷണമൊത്ത ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി ഹിരണ്‍ ചെരിഞ്ഞു. കരിമ്പുഴ മല്ലിശ്ശേരികുന്നിലെ ആനത്തറയിലായിരുന്നു അന്ത്യം.
ചെര്‍പ്പുളശ്ശേരി ശബരിഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ഹിരണിന് 62 വയസ്സ് പ്രായമായിരുന്നു. എരണ്ട്‌കെട്ടിനെ തുടര്‍ന്ന് ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. രോഗംമാറി വരുന്നതിനിടെയുണ്ടായ നീര്‍കെട്ടാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂരിലെ സുനില്‍, ഗിരിദാസ്, രാജീവ്, മലപ്പുറത്തു നിന്നുളള ഡോ. ഹംസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹിണിന് ചികിത്സ നല്‍കിയത്.
കഴിഞ്ഞവര്‍ഷം വയനാട്ടില്‍ നിന്നുമാണ് ഹിരണിനെ ചെര്‍പ്പുളശ്ശേരിയിലെത്തിച്ചത്. ഒമ്പതേമുക്കാല്‍ അടി ഉയരവും കറുപ്പുനിറവും ശാന്തസ്വഭാവവും തലയെടുപ്പും ഈ ആനയുടെ സവിശേഷതകളാണ്. വളളുവനാട്ടിലെ മിക്ക ഉത്സവങ്ങള്‍ക്കും എഴുന്നളളിക്കാറുണ്ടായിരുന്നു. ആനപ്രേമികള്‍ക്ക് ഏറെ പരിചിതനായ ഹിരണ്‍, പാലക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍ അജയഘോഷിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഓഫീസര്‍ ഡി വര്‍ഗീസ്, തിരുവാഴിയോട് ഫോറസ്റ്റ് ഓഫീസിലെ കെ ഗിരീഷ്, നിതീഷ്, ഭരതന്‍, എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം വാളയാര്‍ വനത്തില്‍ സംസ്‌കരിച്ചു.

---- facebook comment plugin here -----

Latest