ഒന്നര അടികൂടി ഉയര്‍ന്നാല്‍ മലമ്പുഴ അണക്കെട്ട് തുറന്നുവിടും

Posted on: September 3, 2014 9:34 am | Last updated: September 3, 2014 at 9:34 am
SHARE

malampuzhaപാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ ജലനിരപ്പ് ഉയര്‍ന്നു. മലമ്പുഴ അണക്കെട്ട് തുറന്ന് വിടാന്‍ ഇനി ഒന്നര അടി മാത്രം ഉയര്‍ന്നാല്‍ മതി. ഏത് നിമിഷവും തുറന്ന് വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആളിയാര്‍, പോത്തു ണ്ടി, പറമ്പിക്കുളം അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് തുറക്കുന്നതിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് 77.90 അടിയാണ് മലമ്പുഴ ജലാശയത്തിന്റെ സംഭരണശേഷി. ഇ ന്നലെ ഇത് 74.8 അടിയായി ഉയര്‍ ന്നിട്ടുണ്ട്. ആളിയാര്‍ ഡാം തുറന്നുവിട്ട തോടെ ചിറ്റൂര്‍പ്പുഴ, ഭാരതപ്പുഴക ളുടെ ഇരുകരകളിലേക്കും വെ ള്ളം കയറി നെല്ലും വാഴയും ഉള്‍ പ്പെട്ടെയുള്ള വിളകള്‍ വെള്ളത്തിനടിയിലായി.
ആളിയാറില്‍നിന്ന് 4000 ക്യൂ സെക്‌സ് വെള്ളമാണ് തുറന്നു വിട്ടത്. രാത്രിയോടെ മൂലത്തറയി ല്‍ 5000 ക്യൂസെക്‌സ് തോതില്‍ വെള്ളം എത്തുന്നത് കണക്കാക്കിയാണ് 4000 ക്യൂ സെക്‌സ് ആക്കി നിലനിര്‍ത്തിയിരിക്കുന്നത്.എന്നാല്‍ കൂടുതല്‍ വെള്ളം എ ത്തിയതോടെ 500 ക്യു സെക്‌സ് കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. 5000 ക്യൂ സെക്‌സ് വെള്ളം പുറത്തേക്കു വിട്ടാല്‍ ചിറ്റൂര്‍പ്പുഴയിലെ നിലംപതികള്‍ മുങ്ങിയേക്കും. ഇങ്ങനെ വന്നാല്‍ ചിറ്റൂരിലെ നെല്‍കൃഷി പൂര്‍ണ്ണമായും വെള്ളത്തിലാകുകയും നശിക്കുകയും ചെയ്യാം. അണക്കെട്ടുകള്‍ തുറക്കുന്നതോടെ പുഴകളില്‍ ഏതുസമയവും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ കുളിക്കാനിറങ്ങുന്നവര്‍ ഒഴുക്കില്‍പെടാതെ സൂക്ഷിക്കണമെന്നു റവന്യൂവകുപ്പും മുന്നറിയിപ്പു നല്‍കി. ആളിയാര്‍ പ്രദേശത്തു മഴ കുറവാണെങ്കിലും വൃഷ്ടിപ്രദേശ ത്തുള്ള മഴയെത്തുടര്‍ന്നു ഡാമി ലേക്കുള്ള നീരൊഴുക്കു ശക്തമാണ്.
പറമ്പിക്കുളം ആളിയാര്‍ പദ്ധ തിയില്‍ നിന്നു ചിറ്റൂര്‍പ്പുഴ യിലേ ക്ക് ഒഴുക്കേണ്ട വെള്ളവും ആളി യാര്‍ഡാമിലാണ് ശേഖരിച്ചിരിക്കു ന്നത്. ആളിയാര്‍പുഴ വഴി ചിറ്റൂര്‍ പ്പുഴയിലേക്ക് ഒഴുകി എത്തുന്ന മഴവെള്ളം ഇതില്‍ ഉള്‍പ്പെടില്ല.മൂലത്തറ റഗുലേറ്റര്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ കൂടുതല്‍ അ ളവില്‍ വെള്ളം ഒഴുക്കരുതെന്നും കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍തോതില്‍ പ്രളയജലം എത്തിയാല്‍ മൂലത്തറയില്‍ നിലവിലുള്ള റഗുലേറ്റര്‍ സംവിധാനം കൂടി അപകടത്തിലാകും.
വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന കാലാവസ്ഥ നിരീക്ഷകരു ടെ അഭിപ്രായം ശരിയായാല്‍ ജില്ലയിലെ കൃഷിനാശത്തിന് ശമനമുണ്ടാകുമെന്നുമാത്രം.