ആര്‍ എസ് സി വിചാരസദസ്സ്

Posted on: September 2, 2014 5:56 pm | Last updated: September 2, 2014 at 5:57 pm
SHARE

ദോഹ: സമീപനങ്ങളിലും നിലപാടുകളിലും നഷ്ടപ്പെട്ടു പോയ നന്മയുടെ വ്യവസ്ഥിതികളെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് പുതുതലമുറയുടെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നും നാം എങ്ങനെ ചിന്തിക്കണമെന്ന് തീരുമാനിക്കാന്‍ നമുക്കാകണമെന്നും ദോഹ സോണ്‍ ആര്‍ എസ് സി സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

ബിന്‍ മഹമൂദില്‍ നടന്ന വിചാര സദസ്സ് ബഷീര്‍ നിസാമിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു.റഷീദ് ഇര്‍ഫാനി വിഷയാവതരണം നടത്തി.ഹബീബ് മാട്ടൂല്‍ മോഡറേറ്റര്‍ ആയിരുന്നു.ജാഫര്‍ മാസ്റ്റര്‍ തയ്യില്‍,അഡ്വ.ഇസ്സുദ്ദീന്‍,മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ, ഷംസീര്‍, മുഹ്‌സിന്‍ ചേലേമ്പ്ര,തുടങ്ങിയവര്‍ സംബന്ധിച്ചു.നംശാദ് പനമ്പാട് സ്വാഗതവും ഹാരിസ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.