ആര്‍എസ്എസ് ഹര്‍ത്താല്‍: പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം മാറ്റി

Posted on: September 1, 2014 8:00 pm | Last updated: September 2, 2014 at 12:37 am
SHARE

പാലക്കാട്; ആര്‍എസ്എസ് ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന പാലക്കാട് ഗവ: മെഡിക്കല്‍ കോളേജ് ഉദ്ഘാടനം മാറ്റി. ഉദ്ഘാടന തീയ്യതി പിന്നീട് നിശ്ചയിക്കും.
അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ഒമ്പത് മണിക്ക് നിര്‍വഹിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പട്ടിക ജാതി വികസനവകുപ്പിന് കീഴില്‍ ആരംഭിച്ച ആദ്യ മെഡിക്കല്‍ കോളേജാണിത്.