സാഹിത്യോത്സവ് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി: മന്ത്രി അലി

Posted on: September 1, 2014 10:23 am | Last updated: September 1, 2014 at 10:23 am
SHARE

manjalamkuzhi aliഐക്കരപ്പടി: എസ് എസ് എഫ് സാഹിത്യോത്സവ് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയതായി ന്യൂനപക്ഷ, നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
ജില്ലാ സാഹിത്യോത്സവിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമുദായം എല്ലാ മേഖലകളിലും മുന്‍പന്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണുള്ളത്. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റം നിഷേധിക്കാനാകില്ല. വിവാഹ വീടുകള്‍ ധൂര്‍ത്തുകളുടെ കേന്ദ്രമായി മാറുന്നത് തടയേണ്ടതുണ്ട്. പണക്കൊഴുപ്പ് കാണിക്കാനുള്ള അവസരങ്ങളായി വിവാഹ ചടങ്ങുകള്‍ മാറുന്നത് ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.