Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരെ ദിഗ് വിജയ്‌സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ് രംഗത്തെത്തി. ജനങ്ങളെ പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കാനുള്ള മികവ് രാഹുലിനില്ലെന്ന് സിങ് പറഞ്ഞു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ രാഹുല്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ട്. നരേന്ദ്രമോദിയെപ്പോലെ യുവാക്കളെ ആകര്‍ഷിക്കാനുള്ള കഴിവ് താരതമ്യേന ചെറുപ്പക്കാരനായ രാഹുലിനില്ലെന്നും ദിഗ് വിജയ്‌സിങ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണം. യുപിഎ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഭരണത്തിലെ വീഴ്ചകള്‍ പെരുപ്പിച്ച് കാണിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. മികച്ച ഭരണം കാഴ്ചവച്ചുവെങ്കിലും യുപിഎക്ക് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായില്ല. രാഹുലിന്റെ നിലപാടുകള്‍ക്ക് ജനം കാതോര്‍ത്തപ്പോള്‍ അദ്ദേഹം മൗനം പാലിച്ചെന്നും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയായ ദിഗ് വിജയ്‌സിങ് പറഞ്ഞു.
രാഹുലിനെ മാറ്റി പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നതിനിടയിലാണ് ദിഗ് വിജയ് സിങിന്റെ പ്രതികരണം. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാഹുലിനെതിരെ ആഞ്ഞടിച്ചത്.

Latest