പി എസ് സി : ഡ്രൈവര്‍ പരീക്ഷ സെപ്തംബര്‍ രണ്ട് മുതല്‍

Posted on: August 31, 2014 11:11 am | Last updated: August 31, 2014 at 11:11 am

pscകല്‍പ്പറ്റ: ജയില്‍ വകുപ്പില്‍ വാര്‍ഡര്‍-ഡ്രൈവര്‍ തസ്തികയിലേക്കും ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്/ഫോം മാറ്റിംഗ്‌സ് ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ് – 2 തസ്തിയിലേക്കുമുള്ള (കാറ്റഗറി നമ്പര്‍ 274/13, 298/13, 299/13, 525/13, 11/14) പൊതുപരീക്ഷ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്, കല്‍പ്പറ്റ ജിവിഎച്ച്എസ്എസ്, കാക്കവയല്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ നടക്കും.

വിവിധ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് – 2 (എല്‍ഡിവി) തസ്തികയിലേക്കുള്ള പൊതുപരീക്ഷ (കാറ്റഗറി നമ്പര്‍ 16/14, 17/14, 750/12, 751/12, 752/12, 753/12, 621/13) സെപ്റ്റംബര്‍ മൂന്നിന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
വിവിധ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് -2 (എച്ച്ഡിവി) കാറ്റഗറി നമ്പര്‍ 110/13, 111/13, 112/13, 322/13, 624/13, 19/14) തസ്തികയിലേക്കുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ നാലിന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസിലും നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സലും അഡ്മിഷന്‍ ടിക്കറ്റുമായി കൃത്യം 7.30 നകം പരീക്ഷക്കെത്തണം. അഡ്മിഷന്‍ ടിക്കറ്റ് സലൃമഹമുരെ.ഴീ്.ശി -ല്‍ നിന്ന് ലഭിക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പി.എസ്.സി.യുടെ എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, എടുത്ത തിയതി എന്നിവ ഇല്ലാത്തവരെയും 7.30 ന് ശേഷം ഹാജരാകുന്നവരേയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.