Connect with us

Palakkad

ചരിത്ര സ്മൃതി ഓതി സാഹിത്യോത്സവ് ട്രോഫി

Published

|

Last Updated

ആലത്തൂര്‍: എസ് എസ് എഫ് ജില്ലാസാഹിത്യോത്സവില്‍ ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഡിവിഷന്‍സ്വന്തമാക്കുന്നത് ചരിത്രസ്മരണകളിലേക്ക് ജാലകം തുറക്കുന്ന പ്രത്യേക ട്രോഫിയാണ്. സാമാജ്യത്വത്തിനെതിരെ വീരഇതിഹാസം രചിച്ച ടിപ്പുസുല്‍ത്താന്‍ വലിയുള്ളാഹി(റ) സമരപ്രതീകമായി ഇന്നും ജില്ലയിലെ വിരിമാറില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ടിപ്പുസുല്‍ത്താന്‍ കോട്ടയുടെ ആകൃതിയിലാണ് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ട്രോഫി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
കോട്ടയുടെ മേല്‍ ഉയര്‍ന്ന് നില്‍ക്കുന്ന തൂലികയില്‍ നിവര്‍ത്തി വെച്ച പുസ്തകവും കാണാം. കലയും സാഹിത്യവും അതിന്റെ പ്രതീകമായ തൂലികയില്‍ പുസ്തകവുമെല്ലാം സാമാജ്യത്വ കോപ്പേറ്റേറ്റ് കുത്തക ഭീമന്‍മാരുടെ സംസ്‌കാരിക അജണ്ടകള്‍ക്കെതിരെയും അനീതി, അധര്‍മകള്‍ക്കെതിരെയും സമരായുധമാക്കാനുള്ള ആഹ്വാനമാണ് ടിപ്പുസുല്‍ത്താന്റെ പിന്‍തലമുറക്കാരായ പുതുതലമുറയോട് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ട്രോഫിയിലൂടെ നിര്‍വഹിക്കുന്നത്. പതിവിന് വിപരീതമായി രൂപ കല്‍പ്പന ചെയ്ത സാഹിത്യോത്സവ് ട്രോഫി നഗരിയില്‍ തന്നെ പ്രവരരര്‍ത്തകരുടെയും മത്സരാര്‍ഥികളുടെയും മനം കവര്‍ന്നിരിക്കുകയാണ്. കണ്ടവരില്‍ നിന്ന് കേട്ടറിഞ്ഞ്, കാണാന്‍ വരുന്നവരും കുറവല്ല. ചരിത്ര സ്മരണകളിലേക്ക് ജാലകകാഴ്ചയൊരുക്കുന്ന ഇത്തവണത്തെ പ്രത്യേക ട്രോഫി ആരും സ്വന്തമാക്കുമെന്നതാണ് കലാപ്രേമികള്‍ വിസ്മയത്തോടെ നോക്കുന്നത്.

Latest