Connect with us

National

വിശ്വഭാരതി സര്‍വകലാശാലാ ക്യാമ്പസില്‍ പീഡനം: മൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കി

Published

|

Last Updated

ശാന്തിനികേതന്‍: രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ വിശ്വഭാരതി സര്‍വകലാശാലാ ക്യാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ബാലത്സംഗം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്തതിനാണ് സീനിയര്‍ വിദ്യാര്‍ഥികളെ പുറത്താക്കിയത്. വ്യാഴാഴ്ചയാണ് സംഭവം.
സംഭവം പുറത്തറിഞ്ഞതോടെ മുതിര്‍ന്ന വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല മുഖം രക്ഷിക്കുകയായിരുന്നു. അതേസമയം ടാഗോര്‍ ഏറ്റവും സ്‌നേഹിച്ച സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായി. സംഭവമറിഞ്ഞ് ക്യാമ്പസിലെത്തിയ വിദ്യാര്‍ഥിനിയുടെ പിതാവ് പൊട്ടിക്കരഞ്ഞു. ഏറ്റവും ലജ്ജാവഹമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. ടാഗോറിനോടുള്ള വൈകാരികമായ ബന്ധം കൊണ്ടാണ് മകളെ ഈ ക്യാമ്പസില്‍ ചേര്‍ത്തത്. ഇത് ക്ഷേത്രമായിട്ടാണ് തങ്ങള്‍ കരുതുന്നത്. എന്നാല്‍ ഒരിക്കലും വിദ്യാര്‍ഥിനികള്‍ ഇവിടെ സുരക്ഷിതരാണെന്ന് തോന്നുന്നില്ല. മകളോട് അവര്‍ക്ക്(വിശ്വഭാരതി) യാതൊരു ദയയും തോന്നുന്നില്ല. അവളെ കുറ്റക്കാരിയാക്കാനാണ് ശ്രമം. കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിന് പകരം അവളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് വിശ്വഭാരതി അധികൃതര്‍ ശ്രമിച്ചത്. ഇവിടെ നടന്നതൊന്നും ചിന്തിക്കാന്‍ പറ്റാത്തതാണ്, ഇനി മകള്‍ ക്യാമ്പസിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കില്ലെന്നും മകളുമായി ട്രെയിനില്‍ കയറുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ചന്വേഷിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് വിശ്വഭാരതി വൈസ് ചാന്‍സലര്‍ തട്ടിക്കയറി. വിദ്യാര്‍ഥിനി കോളജ് വിട്ടതിനെ കുറിച്ച് ചോദിക്കവെ ആരാണ് അങ്ങനെ പറഞ്ഞതെന്ന് വി സി സുശാന്ത ദത്തഗുപ്ത ചോദിച്ചു. “നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് അങ്ങനെ പറയുന്നതെ”ന്ന് അവര്‍ പറഞ്ഞു. അതേസമയം സംഭവത്തെ കുറച്ച് പ്രാധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. യു ജി സി ഇതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

Latest