ഇത്തിഹാദ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നു

Posted on: August 29, 2014 8:16 pm | Last updated: August 29, 2014 at 8:16 pm

etihadഅബുദാബി: ഇത്തിഹാദ് എയര്‍വേസ് ഈ വര്‍ഷം അവസാനത്തോടെ എയര്‍ ബസ് എ 380, ബോയിംഗ് 787-9 ഡ്രീം ലൈനറുകള്‍ പറത്തിത്തുടങ്ങുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഹോഗന്‍ അറിയിച്ചു. ലണ്ടനിലേക്കും സിഡ്‌നിയിലേക്കുമാണ് എ 380 പറത്തുക. ഡസ്സല്‍ ഡോര്‍ഫ്, ദോഹ, വാഷിംഗ്ടണ്‍ ഡി സി, മുംബൈ, ബ്രിസ്‌ബേന്‍, മോസ്‌കോ എന്നിവിടങ്ങളിലേക്കാകും ബോയിംഗ്. ഈ വര്‍ഷം ആദ്യം ഹോട്ടല്‍ സ്യൂട്ടുള്ള വിമാനം ഇത്തിഹാദ് പുറത്തിറക്കിയിരുന്നു. ഈ സൗകര്യം എ 380ലും ബോയിംഗിലും ഉണ്ടാകും.
ഇതിനു പുറമെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വിഭാഗങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുക്കാന്‍ കഴിയുമെന്നും ജെയിംസ് ഹോഗന്‍ പറഞ്ഞു.
എയര്‍ബസ്, ബോയിംഗ് എന്നിവയുടെ ആധുനിക വിമാനങ്ങള്‍ക്കുവേണ്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സും കരാര്‍ നല്‍കിയിട്ടുണ്ട്. ബോയിംഗ് 777, എ 380 എന്നിവ നേരത്തെ എമിറേറ്റ്‌സ് സ്വന്തമാക്കിയിരുന്നു.