Connect with us

Gulf

വേഗമാനം: കാലാവധി അവസാനിച്ചു

Published

|

Last Updated

ദുബൈ: വാഹനങ്ങള്‍ക്ക് വേഗമാനം ഘടിപ്പിക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുഖ്യ കാരണം അമിതവേഗമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളിജി(ഇ എസ് എം എ) അധികൃതരാണ് വേഗമാനം ഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ഈ സമയ പരിധിയാണ് ഇപ്പോള്‍ അവസാനിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വേഗമാനം ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷയാവും കാത്തരിക്കുക. വാഹന നിര്‍മാതാക്കളും വാഹനം ഇറക്കുമതി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവര്‍ വേഗമാനം ഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിയമത്തിന്റെ പിടിവീഴുന്നവരുടെ പട്ടികയില്‍ വരും.
വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം അമിതവേഗമാണെന്നും ഇത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും ഇ എസ് എം എ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഐനി വ്യക്തമാക്കി. വാഹനം വില്‍പ്പന നടത്തുന്നവരും ഇറക്കുമതി ചെയ്യുന്നവരു ംവേഗമമാനം ഘടിപ്പിച്ച വാഹനങ്ങളാണ് എമിറേറ്റില്‍ വില്‍പ്പന നടത്തുന്നതെന്ന് രേഖാമൂലം ഇ എസ് എം എയെ അറിയിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.