എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും

Posted on: August 29, 2014 10:48 am | Last updated: August 29, 2014 at 10:48 am

ssf flagആലത്തൂര്‍: 30, 31 തീയതികളിലായി എ എസ് എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ഥന നത്തും. കെ എസ് തങ്ങള്‍ പതാക ഉയര്‍ത്തും. സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എം ചന്ദ്രന്‍ എം എല്‍ എ, കെ അച്ചുതന്‍ എം എല്‍ എ, മുന്‍ മന്ത്രി വി സി കബീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, മുസ് ലീം ലീഗ് നേതാവ് ജബ്ബാര്‍, എ എസ് എം എം എച്ച് എസ് പി ടി എ പ്രസിഡന്റ് എം നാസര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെന്‍ഷനുകളില്‍ പങ്കെടുക്കും.