എസ് വൈ എസ് 60-ാം വാര്‍ഷികം: സോണ്‍ വാര്‍ഷികത്തിന് കുമ്പളയില്‍ തുടക്കമായി

Posted on: August 29, 2014 1:22 am | Last updated: August 29, 2014 at 1:22 am

കാസര്‍കോട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന സോണ്‍തല പ്രഖ്യാപനം- സമര്‍പ്പണത്തിന് പ്രൗഢ തുടക്കം. ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സമര്‍പ്പണം ക്യാമ്പിന്റെ സമാപനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ വിളംബര റാലി നടക്കും.
കുമ്പളയില്‍ നടന്ന സോണ്‍ സമര്‍പ്പണത്തില്‍ സ്വഫ്‌വയുടെ ദൗത്യം, ജില്ലാ ദഅ്‌വ കാര്യ വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, 60-ാം വാര്‍ഷിക കര്‍മപദ്ധതി ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. വൈകിട്ട് നടന്ന വിളംബര റാലിക്ക് കന്തല്‍ സൂപ്പി മദനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, വാഹിദ് സഖാഫി, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ബി കെ യൂസുഫ് ഹാജി, സിദ്ദീഖ് സഖാഫി ആവളം, ഇബ്‌റാഹിം സഅദി മളി, മുനീര്‍ ശാന്തിപ്പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് സോണ്‍ സമര്‍പ്പണം ഇന്നുച്ചക്ക് 2 മണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രസിഡന്റ് പാത്തൂര്‍ മുഹമ്മദ് സഖാഫി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
തുടര്‍ന്ന് കാസര്‍കോട്, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ബദിയഡുക്ക, മുളിയാര്‍ എന്നീ സര്‍ക്കിളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 33 വീതം അംഗങ്ങളുള്ള സ്വഫ്‌വ -സന്നദ്ധ സേനാ വിഭാഗത്തിന്റെ വിളംബര റാലി നടക്കും.
31ന് ഉദുമ, തൃക്കരിപ്പൂര്‍ സോണുകളില്‍ സമര്‍പ്പണം നടക്കും.