വെബ്‌സൈറ്റ്: എമിറേറ്റ്‌സ് ഐഡിക്ക് ആഗോള അംഗീകാരം

Posted on: August 28, 2014 7:00 pm | Last updated: August 28, 2014 at 7:51 pm

അബുദാബി: സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും മികച്ച വെബ്‌സൈറ്റിനുള്ള ആഗോള പുരസ്‌കാരത്തില്‍ മൂന്നാം സ്ഥാനം എമിറേറ്റ്‌സ് ഐഡിക്ക്. 24 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദേശങ്ങളുണ്ടായിരുന്ന സമ്മിറ്റ് ക്രിയേറ്റീവ് അവാര്‍ഡാണ് എമിറേറ്റ്‌സ് ഐ ഡി നേടിയതെന്ന് അതോറിറ്റി അറിയിച്ചു. അമേരിക്ക ആസ്ഥാനമായ വിദഗ്ധ സമിതിയാണ് വിധി നിര്‍ണയം നടത്തിയത്.
എല്ലാ മേഖലയിലും ഇ-ഗവേണന്‍സ് നടപ്പാക്കുന്ന യു എ ഇയെ സംബന്ധിച്ച് അംഗീകാരം നാഴികക്കല്ലാണ്. കാഴ്ച നഷ്ടപ്പെട്ടവര്‍ക്കുപോലും ഉപയോഗിക്കാന്‍ പാകത്തിലുള്ള വെബ്‌സൈറ്റാണ് എമിറേറ്റ്‌സ് ഐ ഡിയുടേത്. 2013ല്‍ മികച്ച വെബ്‌സൈറ്റിന് യു എ ഇ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി പുരസ്‌കാരം എമിറേറ്റ്‌സ് ഐഡിക്കായിരുന്നു.