മൃതദേഹം ആശുപത്രിക്കരുകില്‍; രണ്ടു പേര്‍ അറസ്റ്റില്‍

Posted on: August 28, 2014 7:50 pm | Last updated: August 28, 2014 at 7:50 pm

arrestറാസല്‍ ഖൈമ: കുത്തേറ്റു മരിച്ച ആളെ സഖര്‍ ഹോസ്പിറ്റലിന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ജി സി സി പൗരനായ 24കാരനെ കുത്തിക്കൊന്ന ശേഷം ഉപേക്ഷിച്ച കേസിലാണ് 21ഉം 26ഉം വയസുള്ള രണ്ടു യുവാക്കള്‍ അറസ്റ്റിലായതെന്ന് റാസല്‍ ഖൈമ പോലീസ് ഡെപ്യൂട്ടി ജനറല്‍ കമാന്റര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ നൗബി വെളിപ്പെടുത്തി.
മയക്കുമരുന്നു ഉപയോഗിച്ച സംഘം പരസ്പരം കലഹിക്കുകയും 21 കാരന്‍ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ പിടിയിലായ 26 കാരനായ രണ്ടാമന്റെ സഹോയത്തോടെയായിരുന്നു ആശുപത്രിക്ക് സമീപം മൃതദേഹം ഉപേക്ഷിച്ചത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു കാറില്‍ നിന്നു മൃതദേഹം പുറത്തേക്കിട്ട് അതിവേഗം ഓടിച്ചുപോയതായി പോലീസ് പട്രോള്‍ സംഘം കഴിഞ്ഞ ദിവസം ഓപറേഷന്‍സ് റൂമില്‍ അറിയിച്ചിരുന്നു.
ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ടതായി ലഭിച്ച വാര്‍ത്തയെത്തുടര്‍ന്നായിരുന്നു പോലീസ് സംഘം സംഭവസ്ഥലത്ത് ചെന്നതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അലി അല്‍ മുങ്കിസ് വ്യക്തമാക്കി. പോലീസിനൊപ്പം ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. പോലീസിന് വിവരം ലഭിച്ച് രണ്ടു മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചു. കൊല നടത്തിയത് 24 കാരന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.