സ്വാമി അസീമാനന്ദക്ക് ജാമ്യം

Posted on: August 28, 2014 5:30 pm | Last updated: August 29, 2014 at 12:09 am

aseemananda

ചണ്ഡീഗഢ്: സംഝോത എക്സ് പ്രസ് സ്‌ഫോടനക്കേസിലെ പ്രതി സ്വാമി അസീമാനന്ദക്ക് ജാമ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2007ലെ സംഝോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2012 ഡിസംബറിലാണ് അസീമാനന്ദയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജസ്റ്റിസ് എസ് എസ് സരോണ്‍, ജസ്റ്റിസ് ലിസാ ഗില്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.