ബി ജെ പിയുമായുള്ള സഖ്യം എച്ച്‌ജെസി ഉപേക്ഷിച്ചു

Posted on: August 28, 2014 4:02 pm | Last updated: August 29, 2014 at 11:45 pm

BJPചണ്ഡിഗഢ്: ബിജെപിയുമായുള്ള ബന്ധം ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്‌ജെസി പ്രസിഡന്റ് കുല്‍ദീപ് ബിഷ്‌ണോയ് അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എച്ച്‌ജെസി പിന്തുണയിലാണ് ബിജെപി ഏഴ് സീറ്റില്‍ വിജയിച്ചത്. വിജയത്തെത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുല്‍ദീപിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് ലംഘിച്ചതാണ് ഇപ്പോള്‍ സഖ്യം പിരിയാന്‍ കാരണമെന്നും ഹരിയാന ജനഹിത് കോണ്‍ഗ്രസ് അറിയിച്ചു.