അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Posted on: August 28, 2014 7:45 am | Last updated: August 29, 2014 at 12:10 am

kashmirശ്രീനഗര്‍: ഫഌഗ് മീറ്റിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്. ജമ്മുവിലെ പര്‍ഗ്വാള്‍ സെക്ടറിലെ മൂന്ന് ബി എസ് എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. മെഷീന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തത്.

രാത്രി 11 മണിക്കു തുടങ്ങിയ വെടിവെയ്പ്പ് പുലര്‍ച്ചെ ആറുമണി വരെ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസേനയുടെ സെക്ടര്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫ്‌ളാഗ് മീറ്റിംഗ് പരാജയപ്പെട്ടിരുന്നു.