ആറന്മുള വിമാനത്താവളത്തിനായി പാടം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു

Posted on: August 27, 2014 12:51 am | Last updated: August 27, 2014 at 12:51 am

കൊച്ചി: ആറന്മുള വിമാത്താവള നിര്‍മാണത്തിനുവേണ്ടി പാടശേഖരങ്ങള്‍ നികത്തുന്നത് ഹൈക്കോടതി തടഞ്ഞു. പാടശേഖരങ്ങള്‍ നികത്തുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
പാടശേഖരങ്ങള്‍ നികത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയായത് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രസാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.