സ്വീകരണം നല്‍കി

Posted on: August 26, 2014 7:55 pm | Last updated: August 26, 2014 at 8:02 pm

അബുദാബി: യു എ ഇ സന്ദര്‍ശനത്തിനെത്തിയ ലോക മഹിളാ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്കും കേരള മഹിളാസംഘം ജനറല്‍ സെക്രട്ടറി കമലാ സദാനന്ദനും യുവകലാസാഹിതി അബുദാബി യൂണിറ്റ് സ്വീകരണം നല്‍കി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ബാബു വടകര അധ്യക്ഷത വഹിച്ചു.
യുവകലാസാഹിതി യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എന്‍ വിനയചന്ദ്രന്‍, പി ചന്ദ്രശേഖരന്‍, രാജന്‍ ആറ്റിങ്ങല്‍, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ കൊല്ലം സ്വാഗതവും രാജ്കുമാര്‍ നന്ദിയും പറഞ്ഞു.